പാലക്കാട്: കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ ഇവിടെ ചോദിക്കുകയാണ് . കേരളത്തിലെ പാല്‍-ബസ്-ഇന്ധന നിരക്കുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കാളും കൂടുതലോ കുറവോ? നമ്പര്‍ വണ്‍ കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ ഇവിടെ ചോദിക്കുകയാണ് . ജനാധിപത്യ രീതിയില്‍ നിങ്ങളെ കൂടി കേള്‍ക്കേണ്ടത് ആവശ്യമാണ് എന്ന് കരുതുന്നതിനാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ കമന്റ് ആയി ഇതിന് ചുവട്ടില്‍ നല്‍കാം . മികച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ പോസ്റ്റ് വിപുലീകരിക്കുന്നതാണ്’.
1) ‘കേരളത്തില്‍ അര ലിറ്റര്‍ മില്‍മ പാലിന്റെ വില എന്താണ് ? കര്‍ണാടകയില്‍ നന്ദിനിയും തമിഴ്നാട്ടില്‍ അവിനും അര ലിറ്റര്‍ പാല്‍ വില്‍ക്കുന്നത് എന്ത് തുകയ്ക്കാണ് ?
2) കേരളത്തില്‍ കെഎസ്ആര്‍ടിസിയില്‍ മിനിമം നിരക്ക് എത്രയാണ് ? മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം എത്രയാണ് ? തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് എത്രയാണ് ?
3) കേരളത്തില്‍ പെട്രോളിനും ഡീസലിനും എത്രയാണ് ലിറ്ററിന് നിരക്ക് ? കര്‍ണാടകയിലും മാഹിയിലും തമിഴ്നാട്ടിലും എത്രയാണ് നിരക്ക് ?
4) കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വന്നിട്ടുള്ള വിദേശ നിക്ഷേപം എത്രയാണ് ? കര്‍ണാടകയിലും തമിഴ്‌നാട്ടിലും വന്ന വിദേശ നിക്ഷേപം എത്രയാണ് ?
5) കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു വര്‍ഷം ഉണ്ടാക്കുന്ന നഷ്ടം എത്ര ആയിരം കോടി രൂപയാണ് ? ബഡ്ജറ്ററി പ്രൊവിഷന്‍ കൂടി ഇല്ലെങ്കില്‍ ഇത് പതിമൂന്നായിരം കോടി രൂപയാണെന്നത് സത്യമാണോ ?
6) താങ്കളുടെ ഒന്നും രണ്ടും ഭരണകാലത്തു അയ്യായിരം പേര്‍ക്കെങ്കിലും തൊഴില്‍ കൊടുക്കാന്‍ സാധിച്ച ഏത് സിംഗിള്‍ ഇന്ഡസ്ട്രിയാണ് ആരംഭിക്കാന്‍ കഴിഞ്ഞത് ?
7) എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ 1996 മുതല്‍ സ്ഥിരമായി ഇടം പിടിക്കുന്ന ചാരായ തൊഴിലാളികളുടെ പുനരധിവാസം എന്തായി ? താങ്കളുടെ പാര്‍ട്ടി കുടുംബങ്ങളായിരുന്ന ചാരായ തൊഴിലാളികളില്‍ എത്ര പേരാണ് ഇത് വരെ ആത്മഹത്യ ചെയ്തത് ?
8 ) ഇത് വരെയായി എത്ര ഡിവൈഎഫ്‌ഐ , സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് അനധികൃത നിയമനം നല്‍കിയത് ? ജില്ല തിരിച്ച് ലിസ്റ്റ് പുറത്ത് വിടാമോ ?
9) ബ്രഹ്മപുരം മാലിന്യ നിര്‍മ്മാര്‍ജ്ജന കേസില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എന്തെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ ?
10) ബഹു മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനും അകമ്പടി വാഹങ്ങളുടെ നിരയ്ക്കുമായി കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവവഴിച്ച തുകയെത്ര ?
11) നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികള്‍ക്ക് അങ്ങ് പ്രഖ്യാപിച്ച ആറു മാസത്തെ ശമ്പളം എപ്പോള്‍ കിട്ടും ?
12) പാവപ്പെട്ടവര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനും അഗതി പെന്‍ഷനും എല്ലാം മാസവും കൃത്യമായി കൊടുക്കാം എന്ന് വാക്ക് പറഞ്ഞ് പരസ്യം ചെയ്ത താങ്കള്‍ ഇപ്പോള്‍ അത് എത്ര മാസത്തില്‍ ഒരിക്കലാണ് കൊടുക്കുന്നത്.?
13) കെട്ടിട നിര്‍മ്മാണത്തിന് മണല്‍, സിമന്റ്, ജെല്ലി എന്നിവയുടെ കേരളത്തിലെ വില എത്ര തമിഴ്‌നാട് കര്‍ണ്ണാടക എന്നിവിടങ്ങളിലെ വില എത്രയാണ് ?
14) കൊട്ടിഘോഷിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി എന്തായി ?
15) തമിഴ്‌നാട്ടിലും കര്‍ണാടകയിലും, ആന്ധ്രയിലും,തെലങ്കാനയിലും ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് എങ്ങിനെയാണ്? ഒന്നാംതീയതിയോ പല തവണകളായോ?
16) താങ്കളും കുടുംബവും ഇടക്കിടക്ക് നടത്തുന്ന വിദേശ പര്യടനങ്ങളുടെ റിസള്‍ട്ട് എന്താണ് ? സംസ്ഥാനത്തിന് എന്ത് ഗുണമാണ് താങ്കളുടെയും കുടുംബത്തിന്റെയും വിദേശ പര്യടനങ്ങള്‍ കൊണ്ടുണ്ടായത് ?
17) കേരളത്തില്‍ എത്ര psc മെമ്പര്‍മാരുണ്ട്? അവര്‍ക്ക് പ്രതിവര്‍ഷം കൊടുക്കുന്ന വേതനത്തിനും ആനുകൂല്യങ്ങള്‍ക്കുമായി എത്ര രൂപ ചെലവാക്കുന്നു ? കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെത്ര പിഎസ്സി അംഗങ്ങളുണ്ട് , അവിടങ്ങളില്‍ എത്ര ചിലവാക്കുന്നുണ്ട് ?
18) താങ്കളുടെ മകളുടെ IT കമ്പനിയെ എന്ത് കൊണ്ടാണ് കര്‍ണാടകയില്‍ തന്നെ നിലനിര്‍ത്തുന്നത് , അത് കേരളത്തില്‍ എത്തിച്ച് കുറച്ച് ഡിവൈഎഫ്‌ഐക്കാര്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ കൊടുത്തു കൂടെ ..?
19) കേരളത്തില്‍ അല്ലാതെ മറ്റേതു സംസ്ഥാനത്താണ് two wheeler ല്‍ കുട്ടികളുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നത്? കേരളത്തിലെ KSRTC bus, Private bus എന്നിവയില്‍ കേന്ദ്ര നിയമം അനുസരിച്ചാണോ ജനങ്ങളെ കയറ്റുന്നത്?
20) കെട്ടിട നിര്‍മാണ പെര്‍മിറ്റിറ്റിനു കേരളത്തില്‍ എത്ര? തമിഴ്നാട്ടിലും കര്‍ണാടകയിലും എത്ര? . എന്ത് മാനദണ്ഡം സ്വീകരിച്ചാണ് വര്‍ദ്ധനവ് ?
മുഖ്യമന്ത്രിയോട് നിങ്ങള്‍ക്കും ഇവിടെ ധൈര്യമായി ചോദ്യങ്ങള്‍ ചോദിക്കാം . ഇവിടെ നിന്നാരും കടക്ക് പുറത്തെന്ന് പറയില്ല’. .
Post Your Comments