Latest NewsNewsIndia

പൂഞ്ച് ഭീകരാക്രമണം: പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയെന്ന് സംശയം

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പൂഞ്ച് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേര്‍ കസ്റ്റഡിയില്‍. പ്രദേശവാസികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭീകരരെ സഹായിച്ചെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ആക്രമണത്തിന് പിന്നില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ ആണെന്നാണ് സൂചന.

Read Also; ഇന്‍റലിജന്‍റ്സ് എഡിജിപിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതരം, പിണറായിക്ക് ഒഴിഞ്ഞുമാറാനാകില്ല: വി. മുരളീധരന്‍

ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് വെടിയുണ്ടകളെന്ന് അന്വേഷണസംഘം കണ്ടെത്തി. ട്രക്കിന്റെ ഇരുവശങ്ങളില്‍ നിന്നുമാണ് ഭീകരര്‍ വെടിയുര്‍ത്തത്. അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശം വളഞ്ഞാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. സംഭവസ്ഥലത്ത് ദേശീയ അന്വേഷണ ഏജന്‍സിയും എത്തിച്ചേര്‍ന്നിട്ടുണ്ട്. വീരമൃത്യു വരിച്ച സൈനികര്‍ക്ക് സൈന്യം ആദരാഞ്ജലി അര്‍പ്പിച്ചു. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കര്‍ത്തവ്യത്തോടുള്ള സമര്‍പ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button