അമ്മയും ഒരു മനുഷ്യനാണ്, ദയവായി ഇത് അവസാനിപ്പിക്കു: വികാരഭരിതയായി നടി മീനയുടെ മകൾ

എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു

തെന്നിന്ത്യൻ താര സുന്ദരി നടി മീന മലയാളികൾക്കും ഏറെ പരിചിതയാണ്. താരം സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. ചടങ്ങിൽ മീനയെ ആദരിക്കാനായി രജനികാന്ത് ഉള്‍പ്പെയുള്ളവര്‍ എത്തിയിരുന്നു. ചടങ്ങില്‍ മീനയുടെ മകളായ നൈനിക തന്റെ അമ്മയെക്കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് വികാരഭരിതയായി സംസാരിച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

read also: സബ്സ്ക്രിപ്ഷൻ എടുത്തില്ല! ഇന്ത്യൻ പ്രമുഖരുടെയും ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടമായി, പട്ടികയിൽ ഉള്ളവർ ആരൊക്കെ എന്നറിയാം

‘അമ്മ വളരെയധികം വര്‍ക്ക് ചെയ്യും. എന്നാല്‍ വീട്ടില്‍ വന്നാല്‍ എനിക്ക് വാത്സല്യനിധിയായ അമ്മയാണ്. അച്ഛന്‍ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്തകള്‍ എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താലോ,’ – നൈനിക ചോദിച്ചു.

മകളുടെ വാക്കുകള്‍ കേട്ട് മീനയും വികാരഭരിതയായി. കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യമുണ്ടെന്ന് മീന പറഞ്ഞു.

Share
Leave a Comment