PalakkadNattuvarthaLatest NewsKeralaNews

വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കൊഴിഞ്ഞാമ്പാറ നാട്ടുകൽ വെല്ലക്കാരൻചള്ള മനോജ് (30) ആണ് മരിച്ചത്

കൊഴിഞ്ഞാമ്പാറ: വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ വെല്ലക്കാരൻചള്ള മനോജ് (30) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. വീടിനു സമീപത്തെ തോട്ടിൽ സുഹൃത്തുക്കളുമൊത്താണ്‌ മീൻപിടിക്കാൻ പോയത്‌. ലൈനിൽ നിന്ന്‌ അനധികൃതമായി വൈദ്യുതി വലിച്ച് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : 8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാനയിലെറിഞ്ഞു: ട്രാന്‍സ് ജെന്‍ഡറുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

സംഭവവുമായി ബന്ധപ്പെട്ട് മനോജിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളെ കൊഴിഞ്ഞാമ്പാറ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. അച്ഛൻ: സുന്ദരൻ. അമ്മ: പരേതയായ ദേവകി. സഹോദരൻ: മണികണ്ഠൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button