വെള്ളറട: വടകര ജോസ് വധക്കേസ് പ്രതി രഞ്ജിത്തിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കീഴാറൂര്‍ പശുവര്ണറ മേലെ പുത്തന്‍വീട്ടില്‍ ശ്രീക്കുട്ടന് എന്ന സുബി കൃഷ്ണന് (24) ആണ് അറസ്റ്റിലായത്. മാരായമുട്ടം പൊലീസാണ് പിടികൂടിയത്.
Read Also : ഏകപക്ഷീയമായ നടപടി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ
വടകര ജോസ് വധക്കേസ് മൂന്നാം പ്രതി രഞ്ജിത്തിനെ ബൈക്കിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ പിടിക്കപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മാരായമുട്ടം പൊലീസിന്റെ അന്വേഷണത്തില്‍ സംഭവത്തിന്റെ കാരണങ്ങള്‍ പരസ്യമാവാതിരിക്കാന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു പ്രതികൂടിയാണ് പിടിയിലായത്.
Read Also : തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു ചത്ത സംഭവം: രക്ഷാദൗത്യത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്
നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments