തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുഡാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വി കെ ശ്രീകണ്ഠൻ എം പി പ്രതികരിച്ചു. സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് നടപടി.
Read Also: മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചപ്പോൾ ചോദ്യം ചെയ്തു: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ
Post Your Comments