പാലക്കാട്: വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ തടയുമെന്ന വികെ ശ്രീകണ്ഠന്റെ പ്രസ്താവന മുന്‍ കൂട്ടിയുള്ള നാടകമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ റെയില്‍വേ മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
‘വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ തടയുമെന്ന വി.കെ ശ്രീകണ്ഠന്റെ പ്രസ്താവന മുന്‍ കൂട്ടിയുള്ള ഒരു ഏറാണ്. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ തന്നെ നേരിട്ട് റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . ഞാന്‍ ഇക്കാര്യം റെയില്‍വേ മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ് . ബിജെപി നേതൃത്വവും ഇക്കാര്യത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട് . ഇതെല്ലാമറിയുന്ന ശ്രീകണ്ഠന്‍ ഇപ്പോള്‍ നടത്തുന്നത് നാടകമാണ്’.
‘പത്ത് വര്‍ഷം യുപിഎ അധികാരത്തിലിരുന്നപ്പോള്‍ അക്കാലത്തും നേതാവായിരുന്ന ശ്രീകണ്ഠന്‍ പാലക്കാട് ജില്ലയിലെ റെയില്‍ വികസനത്തിന് എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത് ? യുപിഎ ഭരണകാലത്താണ് പാലക്കാട് ഡിവിഷന്‍ മുറിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കുന്നത് . പിണറായി വിജയന്‍ പാരവച്ച് തകര്‍ത്ത ഷൊര്‍ണൂര്‍-നിലമ്പൂര്‍- നഞ്ചങ്കോട് പാതക്ക് വേണ്ടി ലോക്‌സഭയില്‍ ഒരു വാക്കെങ്കിലും ശ്രീകണ്ഠന്‍ പറഞ്ഞിട്ടുണ്ടോ ? മൂവായിരം കോടി കേന്ദ്രം അനുവദിച്ച ജോയന്റ് വെഞ്ചര്‍ പദ്ധതിയാണിത് . പാലക്കാട് മലപ്പുറം വയനാട് ജില്ലകളുടെയും കേരളത്തിന്റെയും മുഖഛായ മാറ്റുന്ന പദ്ധതി. ഈ മൂന്ന് സ്ഥലത്തും യുഡിഎഫ് എംപിമാരായിരുന്നല്ലോ . നിങ്ങള്‍ എന്ത് ചെയ്തു ? ഒന്നും ചെയ്തില്ല . എന്നിട്ടാണിപ്പോള്‍ വന്ദേ ഭാരതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ലജ്ജയില്ലാതെ വരുന്നത്’ .
Post Your Comments