KeralaLatest NewsNews

ലഹരി വേട്ട: കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിവേട്ട. കുപ്രസിദ്ധ ഗുണ്ടയും ലഹരി മാഫിയ തലവനുമായ ‘കമ്പി റാഷിദ്’ എന്ന് വിളിപ്പേരുള്ള നെടുമങ്ങാട് സ്വദേശി മുഹമ്മദ് റാഷിദാണ് ലഹരി മരുന്നുമായി എക്‌സൈസിന്റെ പിടിയിലായത്. നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ സുരൂപിന്റെ നേതൃത്വത്തിലാണ് ഇയാളെ ലഹരി മരുന്നും, മാരക ആയുധങ്ങളുമായി അറസ്റ്റ് ചെയ്തത്.

Read Also: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

5 പോളിത്തീൻ കവറുകളിലായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 17.21 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും 6000/- രൂപയും, വടിവാൾ, എയർഗൺ ഉൾപ്പെടെയുള്ള മാരക ആയുധങ്ങളും, മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. വെമ്പായം, തേക്കട, വെഞ്ഞാറമൂട്, കന്യാകുളങ്ങര, വട്ടപ്പാറ തുടങ്ങിയ മേഖലകളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള, സിന്തറ്റിക് ഡ്രഗ്‌സ് വിൽപന നടത്തുന്ന ഗ്യാങ്ങിന്റെ പ്രധാനിയാണ് അറസ്റ്റിലായ റാഷിദ്.

കൊമേഷ്യൽ ക്വാണ്ടിറ്റി എംഡിഎംഎ കൈവശം വയ്ക്കുന്നത് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്, ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷജിം, സജി, രാജേഷ് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ രജിത, എക്‌സൈസ് ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു.

Read Also: മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്തു യുവാവിന് 40 വർഷം തടവും പിഴയും 

shortlink

Related Articles

Post Your Comments

Related Articles


Back to top button