Latest NewsKeralaNews

ബീഫ് വിഷയം തന്നെ ഇത്രയും ചർച്ചയാക്കിയത് എന്തിനാണെന്ന് എനിക്കറിയില്ല, ഇതിന്റെയൊന്നും പിന്നാലെ പോകുന്ന ആളല്ല ഞാൻ: നിഖില

സമകാലീക വിഷയങ്ങളിലും അല്ലാതെയും സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ ഒരു മടിയും ഇല്ലാത്ത വളരെ ചുരുക്കം നടിമാരിൽ ഒരാളാണ് നിഖില വിമൽ. മുൻപ് ബീഫ് വിഷയത്തിലും ഇപ്പോൾ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും നിഖില തുറന്നു പറഞ്ഞിരുന്നു. ഈ രണ്ട് അഭിപ്രായങ്ങളും നിഖിലയ്ക്ക് സൈബർ ആക്രമണങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ നിരവധി വിമർശനങ്ങൾ ഉയർന്നപ്പോഴും തന്റെ നിലപാടിൽ മായം ചേർക്കാനോ നിലപാടിൽ നിന്ന് പിന്നോട്ട് പോകാനോ നിഖില തയ്യാറായിട്ടുമില്ല.

ഇപ്പോഴിതാ, ആവശ്യമില്ലാത്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയ വീണ്ടും വീണ്ടും ചർച്ച ചെയ്യുന്നതെന്ന് പറയുകയാണ് നിഖില. സോഷ്യൽ മീഡിയ ഉണ്ടാക്കുന്നതൊന്നും ഒരു ചർച്ചയ്ക്ക് ആവശ്യമായ വിഷയമായിട്ട് തനിക്ക് തോന്നിയിട്ടില്ലെന്നും ഒരു സംഭവത്തെ കണ്ടിട്ട് അത് വിടാൻ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും നിഖില പറയുന്നു. അതിൽ ഇരുന്ന് ചർച്ച ചെയ്യുകയോ അതിന്റെ പേരിൽ വേറെ നാല് അഭിമുഖങ്ങൾ കൊടുക്കുകയോ ചെയ്യുന്നതിനോട് താല്പര്യമില്ലെന്നും താരം. സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ നടക്കുന്ന ചർച്ചകളോട് എന്താണ് പ്രതികരണമെന്ന ചോദ്യത്തിനായിരുന്നു നിഖില ഇത്തരത്തിൽ മറുപടി നൽകിയത്. ഒരു യുട്യൂബ് ചാനലിനോടായിരുന്നു നിഖിലയുടെ പ്രതികരണം.

‘ബീഫിന്റെ കാര്യം തന്നെ ആളുകൾ കുറെ ദിവസം ചർച്ച ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു, എന്തിനാണ് ഇത് ഇത്ര വലിയ ചർച്ചയാക്കുന്നത് എന്ന്. കാരണം, അത് അത്ര വലിയ കാര്യമൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാളല്ല ഞാൻ. ഞാൻ പറയുന്നത് എനിക്ക് പറയാനുള്ള കാര്യമാണ്. അതല്ലാതെ മനഃപൂർവ്വം പറയുന്നതോ ഇത് പറഞ്ഞാൽ ഇങ്ങനെയാകും എന്ന് കരുതി പറയുന്നതോ അല്ല’, നിഖില വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button