കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ പവന് വില 44,840 രൂപയും ഗ്രാമിന് 5,605 രൂപയുമായി.
Read Also : എ.ഐ ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ? മന്ത്രി ആന്റണി രാജുവിന്റെ വാദം പൊളിയുമ്പോൾ
തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർദ്ധിക്കുന്നത്. വ്യാഴാഴ്ചയും പവന് 160 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 14-ന് പവന് 45,320 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെയും 20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 5605 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. വിപണി വില 4665 രൂപയാണ്.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Post Your Comments