ഗോണ്ടിയ: മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ് ഷെൻഡെ എന്ന ഇരുപത്തിയെട്ടു വയസുകാരനെയാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 40 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്.
2018 നവംബറിൽ സലേകാസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. മിഠായി തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുകൊണ്ടു പോയി യുവാവ് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.
Post Your Comments