ന്യൂഡൽഹി: കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ് വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നൽകിയിരിക്കുന്നത്.
Read Also: വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും: മൂന്ന് ഉപസമിതിയെ നിയോഗിച്ചു
ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ് വി ഭട്ടി. 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം സേവനം അനുഷ്ഠിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിച്ചത്.
Read Also: പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം: ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
Post Your Comments