Latest NewsKeralaNews

വന്യമൃഗങ്ങൾ റോഡുകളിലേക്ക് ഇറങ്ങാൻ സാധ്യത: യാത്രക്ക് കാനനപാതകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് കേരളാ പോലീസ്

തിരുവനന്തപുരം: യാത്രയ്ക്ക് കാനനപാതകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: വിവാഹ വേദിയില്‍ പെണ്ണും ചെറുക്കനും തമ്മില്‍ പൊരിഞ്ഞ അടി, കാരണം മധുരം !!

അവധിക്കാലമാണ്, വിനോദ യാത്രക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കണം. യാത്രക്ക് കാനനപാതകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കടുത്ത വേനൽ ആയതിനാൽ തന്നെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡുകളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

അതിനാൽ തന്നെ വനപാലകരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കണം. വന്യമൃഗങ്ങളെ കണ്ടാൽ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഫോട്ടോ / വീഡിയോ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ഉടൻ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി വിവരം വനപാലകരെ അറിയിക്കണം. അവരുടെ നിർദേശങ്ങൾ പാലിക്കണം. ദയവായി അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്തരുതെന്നും പോലീസ് അഭ്യർത്ഥിച്ചു.

Read Also: പ്രധാനമന്ത്രിയോട് ഡിവൈഎഫ്‌ഐക്ക് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കില്‍ യുവം പരിപാടിയില്‍ പങ്കെടുത്ത് ചോദിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button