ആഭ്യന്തര സൂചികകൾ കരുത്താർജ്ജിച്ചതോടെ നേട്ടത്തിൽ ആരംഭിച്ച് വ്യാപാരം. മൂന്ന് ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വ്യാപാരം നേട്ടത്തിൽ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 206 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,773- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 47 പോയിന്റ് നേട്ടത്തിൽ 17,665- ലാണ് വ്യാപാരം തുടങ്ങിയത്. ആഴ്ചയിലെ ഫ്യൂച്ചർ കരാർ അവസാനിക്കുന്ന ദിവസമായതിനാൽ വിവിധ ഘട്ടങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.
എൽ ആൻഡ് ടി, പവർഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഫിൻസെർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ്, ഐടിസി, അൾട്രാ ടെക് സിമന്റ്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റൻ എന്നിവയുടെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതേസമയം, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, സൺ ഫാർമ, ആക്സിസ് ബാങ്ക്, എച്ച്ഡിഎൽ ടെക് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.
Post Your Comments