വെള്ളറട: വടകര ജോസ്കൊലക്കേസ് പ്രതിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍കൂടി പൊലീസ് പിടിയില്‍. കീഴാറൂര്‍ കലിങ്കുവിള വിഷ്ണു ഭവനില്‍ വിഷ്ണു(31)വിനെയാണ് പിടികൂടിയത്. മാരായമുട്ടം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
രഞ്ജിത്തിനെ ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തിയ ഒന്നാം പ്രതിയായ ശരത്തിന് തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച കുറ്റത്തിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പിടിയിലായ വിഷ്ണു ഒളിവില്‍ കഴിയവെ കോടതിയില്‍ ഹാജരായ ഒന്നാം പ്രതി ശരത്തിന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
Read Also : മോദി പരാമർശം: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം, സൂറത്ത് സെഷൻസ് കോടതിയുടെ വിധി ഇന്നറിയാം
പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാം പ്രതിയായ ശരത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തശേഷം കുറ്റപത്രം തയാറാക്കി. ശരത്തിനെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി. രഞ്ജിത്ത് ജീവിച്ചിരുന്നാല്‍ തന്നെയും ജേഷ്ഠനെയും കൊല്ലുമെന്ന ഭീതിയിലാണ് രഞ്ജിത്തിനെ വകവരുത്തിയതെന്ന് ഒന്നാം പ്രതിയായ ശരത് പൊലീസിനോടു പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments