![](/wp-content/uploads/2019/02/nayana.jpg)
തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവ്. നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്‍റെ നീളം രേഖപ്പെടുത്തിയതില്‍ പിഴവുണ്ടായതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. 31. 5 സെൻറിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ടെന്നായിരുന്നുവെന്നാണ് ഡോ. ശശികല തയ്യാറാക്കിയ പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാലിത് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തിതിലുണ്ടായ പിഴവെന്നാണ് ഡോക്ടർ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ.ശശികല തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര പിഴവുണ്ടായത്.
നയനയുടെ മരണം കഴുത്ത് ഞെരിച്ചുളള കൊലപാതകമാണെന്ന് സംശയമുയർത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വരിയായിരുന്നു.
നയനയുടെ കഴുത്തിൽ രണ്ട് ഉരഞ്ഞ പാടുകളുണ്ടെന്നായിരുന്നു റിപ്പോർട്ട്. 31.5 സെന്റിമീറ്റർ പാടും, 0.2x.2 സെൻിമീറ്ററുള്ള മറ്റൊരു പാടും. 31.5 സെൻറിമീറ്റർ പാടാണ് കൊലപാതക സംശയം ബലപ്പെടുത്തിയത്.
Post Your Comments