KeralaLatest NewsNews

ഇപ്പം ശരിയാക്കിത്തരാം എന്ന് സർക്കാർ!! പദ്ധതികൾ പലതുണ്ടെങ്കിലും ദുരിത ജീവിതത്തിലായി രത്നാകരനും സിന്ധുവും

രത്‌നാകരൻ ഹിന്ദു കുറവ സമുദായവും സിന്ധു ഹിന്ദു വേടർ വിഭാഗവുമാണ്

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ പദ്ധതികൾ പലതും അർഹരായവരുടെ കൈകളിൽ എത്തുന്നില്ല. അതിനു ഉദാഹരണമാണ് കിളിമാനൂർ അടയമൺ ചാവേറ്റിക്കാട് ആറ്റുമൂഴി കുന്നിൽ വീട്ടിൽ രത്‌നാകരന്റെ ജീവിതം. പാവപ്പെട്ടവരെ സംരക്ഷിക്കാൻ നൂറു കണക്കിന് പദ്ധതികൾ ആണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, രത്‌നാകരൻ (54) സിന്ധു (35) ഇവരുടെ മക്കളായ കൃഷ്ണകുമാർ (4), ശിവനന്ദ കുമാർ (3) എന്നിവരുടെ ജീവിതം ദുരിതത്തിൽ.

read also: ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോറുമായി ആപ്പിൾ, ഡൽഹിയിലെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

റേഷൻ വാങ്ങി പോലും ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ് ഇവർക്ക്. കാരണം, അടച്ചുറപ്പുള്ള വീടോ,നല്ല മറയുള്ള കക്കൂസോ ,വീടിനോട് ചേർന്നുള്ള കിണറിന് ആൾമറയോ ഇല്ലാത്ത ഇവർക്ക് ഗവണ്മെന്റ് നൽകിയിരിക്കുന്നത് വെള്ള റേഷൻ കാർഡ്. രത്‌നാകരൻ ഹിന്ദു കുറവ സമുദായവും സിന്ധു ഹിന്ദു വേടർ വിഭാഗവുമാണ്. എന്നിട്ടും ഇവർക്ക് എങ്ങനെ വെള്ള റേഷൻ കാർഡ് കിട്ടിയെന്ന ചോദ്യത്തിന് സംസ്ഥാന സിവിൽ സപ്ലൈയ്സിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഉത്തരമില്ല.

കൂലിപ്പണിക്കാരനാണ് രത്‌നാകരൻ. മേൽക്കൂരയടക്കം ടാർപ്പകൊണ്ട് കെട്ടിമറച്ച ഈ വീടിന്റെ അവസ്ഥ കാലിത്തൊഴുത്തിനേക്കാൾ പരിതാപകരമാണ്. അങ്ങനെയുള്ള ഈ കുടുംബത്തിന് വെള്ള റേഷൻ കാർഡ് ആണെന്നത് സംസ്ഥാന സിവിൽ സപ്ലൈയ്സിനും അതു ഭരിക്കുന്ന മന്ത്രിക്കും ഉദ്യോഗസ്ഥർക്കും നാണക്കേടാണ്. വാർഡ് മെമ്പറും ബ്ലോക്ക് മെമ്പറും എം എൽ എയും ഇടതു പക്ഷക്കാരാണ്. ഇവരാരും രത്‌നാകരന്റെ കുടുംബത്തിന്റെ ദുരവസ്ഥ കാണാത്തതും പരിഹാരം ഉണ്ടാക്കാത്തതും ആരെയും അത്ഭുതപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button