Latest NewsKeralaNews

ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട: പുതിയ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്. സ്മാർട്ട് കാർഡിനായുള്ള ശ്രമം കേരളം 2001ൽ തന്നെ ആരംഭിച്ചിരുന്നു.

എന്നാൽ, മോട്ടോർ വാഹന നിയമത്തിൽ തുടർച്ചയായി വന്ന ഭേദഗതികളും ടെൻഡർ വിഷയത്തിലെ കോടതിനടപടികളും മൂലമാണ് നീണ്ടുപോയത്. ഉയർന്ന ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കുന്നതിന്‍റെ ഭാഗമാണ് പുതിയ സൗകര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button