കോഴിക്കോട്: കോഴിക്കോട് ലഹരിവേട്ട. 31.9782 ഗ്രാം എംഡിഎംഎ സഹിതം യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡിന്റെ സഹായത്തോടെ കോഴിക്കോട് നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ റിമീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Also: നയന സൂര്യന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവ്: കഴുത്തിലെ ഉരഞ്ഞ പാടിന്‍റെ നീളത്തിൽ തെറ്റ്
കോഴിക്കോട് ഒളവണ്ണ സ്വദേശിയായ അബിൻരാജ് ആണ് അറസ്റ്റിലായത്. ഇയാൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മാരുതി കാറും, 2200 /- രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ പ്രജിത്, പ്രിവന്റീവ് ഓഫീസർ ശിവദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ യോഗേഷ് ചന്ദ്ര, സാവിഷ്, ജിത്തു, സന്ദീപ്, വിപിൻ, അർജുൻ വൈശാഖ്, അജിത് എന്നിവരും ഉണ്ടായിരുന്നു.
കാളികാവ് എക്‌സൈസ് റേഞ്ച് പാർട്ടിയും, വഴിക്കടവ് ചെക്‌പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിലേക്ക് വരികയായിരുന്ന ബസിൽ യാത്രക്കാരനായിരുന്ന മമ്പാട് സ്വദേശി ഉവൈസ്( 25 വയസ്സ് ) എന്നയാളിൽ നിന്നുമാണ് 7.815 ഗ്രാം MDMA പിടികൂടിയത്. പ്രതിയെ എക്സൈസ് ചെക്‌പോസ്റ്റ് ഇൻസ്പെക്ടർ പ്രമോദ് ടി അറസ്റ്റ് ചെയ്തു.
കാളികാവ് റേഞ്ച് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ ശങ്കരനാരായണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അമിത് കെ, സുനീർ,ടി, നിമിഷ കെ, ചെക്‌പോസ്റ്റ് പ്രിവന്റീവ് ഓഫീസർ അരവിന്ദൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്‌സൽ കെ, യൂസഫ്, വിപിൻ കെ വി, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments