KeralaLatest NewsNews

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി എന്നത് വ്യാജപ്രചരണം: കെ സുരേന്ദ്രന്‍

ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നെന്ന പ്രചരണം തെറ്റാണ് : യാഥാര്‍ത്ഥ്യങ്ങള്‍ വിശദീകരിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

Read Also: കോ​ട​തി പ​രി​സ​ര​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭ​ർ​ത്താ​വ് പൊ​ലീ​സ് പി​ടി​യി​ൽ

‘പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് നിരവധിപേര്‍ എത്തുന്നുണ്ട്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന കളളപ്രചരണം പരിപാടിയുടെ വിജയം കാണിക്കുന്നത്. സില്‍വര്‍ലൈനിന് പച്ചക്കൊടി എന്ന വ്യാജ പ്രചരണമാണ് സിപിഎം നല്‍കുന്നത്’, സുരേന്ദ്രന്‍ വ്യക്തമാക്കി.

‘പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുമായി കൂടികാഴ്ചയും ഉണ്ടാകും. ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ മോദിയാണ് ശരി എന്ന അഭിപ്രായമാണുള്ളത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നില്ല. കാശ്മീരില്‍ പോലും രക്തചൊരിച്ചിലില്ല. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നെന്ന പ്രചരണം തെറ്റാണ്’,കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button