
കാട്ടാക്കട: വീട്ടിൽ കയറി യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിൽ. വാവോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വാവോട് സരസ്വതി വിലാസത്തിൽ സരസപ്പൻ (58) പിടിയിലായത്.
തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. യുവതിയുടെ വീട്ടിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയെന്ന് നെയ്യാർഡാം പൊലീസ് വ്യക്തമാക്കി.
Read Also : വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കവെ പാമ്പ് കടിയേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
അറസ്റ്റ് ചെയ്ത പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments