KeralaLatest NewsNews

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്ത് പകരുന്നു: ചെറിയ പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്ത് ഈദുൽ ഫിത്തർ പകരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: പൂഞ്ചില്‍ നടന്നത് ഭീകരാക്രമണം: ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് സൈന്യം

വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണം. അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂർണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയർത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ശനിയാഴ്ച്ചയാണ് ചെറിയ പെരുന്നാൾ. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്തർ ആയിരിക്കും. കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥതാവകാശം; സുപ്രീംകോടതി കേസ് മൂന്നാഴ്‌ച്ച കഴിഞ്ഞ് പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button