Latest NewsKeralaNews

‘എനിക്ക് ലജ്ജ തോന്നുന്നു’:പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി വന്ദേഭാരത് ട്രെയിന് പൂജ നടത്തിയതിനെ പരിഹസിച്ച് ബിന്ദു അമ്മിണി

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരതിന് പൂജ നടത്തിയിരുന്നു. ഈ സംഭവത്തെ പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. വന്ദേഭാരതിന് പൂജ നടത്തുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, ഫീലിംഗ് ലജ്ജ എന്നാണ് ബിന്ദു അമ്മിണി എഴുതിയിരിക്കുന്നത്.

അതേസമയം, വന്ദേഭാരത് ട്രയൽ റണ്ണിനിടെ യാത്രക്കാരുള്ള വേണാട്‌ എക്‌സ്‌പ്രസ് ആദ്യം കടത്തിവിട്ടതിന്‌ റയിൽവെ ചീഫ് കൺട്രോളർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ഡിവിഷണൽ ചീഫ്‌ കൺട്രോളർ ബി എൽ കുമാറിനെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. വന്ദേഭാരതിന്റെ ട്രയൽ റൺ വെറും രണ്ട് മിനിറ്റ്‌ വൈകിയതിനാണ്‌ റെയിൽവേയുടെ നടപടി. ട്രെയിൻ മൂവ്മെന്റ്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരത്തെ ചീഫ് കൺട്രോളർക്ക് ഇന്നലെ വൈകിട്ട് 6 മണി മുതൽ രാത്രി 12 വരെയായിരുന്നു ഡ്യൂട്ടി. ഈ സമയത്താണ് നിറയെ യാത്രക്കാരുമായുള്ള വേണാട് എക്‌സ്‌പ്രസ് കടന്ന് പോകേണ്ടത്.

വേണാടിന് ആദ്യ സിഗ്നൽ നൽകിയതിനാൽ വന്ദേഭാരത്‌ വൈകീട്ട് 6.30 ന് പിറവം റോഡിൽ വെറും രണ്ട് മിനിറ്റ്‌ നിർത്തിയിടേണ്ടി വന്നു. അതിനാണ് സസ്പെൻഷൻ എന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. പരീക്ഷണ ഓട്ടത്തിന് ശേഷം വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി. 7 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ ഓടിയെത്തി. മടക്കയാത്രയിൽ 10 മിനിറ്റ് അധികമെടുത്തു. ഇതേവേഗതയിലാണ് 25 മുതലുള്ള യഥാർത്ഥ സർവീസെങ്കിൽ കേരളത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ആയിരിക്കും വന്ദേ ഭാരത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button