യമൻ തലസ്ഥാന നഗരമായ സനയിലെ സൗജന്യ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചു. സംഭവത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
ബാബ് അൽ- യമൻ ജില്ലയിലെ സ്കൂളിലാണ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണം നൽകുന്നുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ നിരവധി ആളുകളാണ് ഇവിടേക്ക് എത്തിയത്. തിരക്ക് നിയന്ത്രിക്കാനുള്ള ഒരു ക്രമീകരണവും ഭക്ഷ്യവിതരണ കേന്ദ്രത്തിൽ ഒരുക്കിയിരുന്നില്ല. രക്ഷാപ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലായിരുന്നു തിരക്ക് അനുഭവപ്പെട്ടത്. ഒടുവിൽ സൈന്യം നിയന്ത്രണം ഏറ്റെടുക്കുകയും, സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആക്കുകയുമായിരുന്നു. ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യമനിൽ വൻ ഭക്ഷ്യ ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.
Also Read: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
Post Your Comments