KeralaLatest NewsNews

വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ഇന്ന്

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാകും ട്രയല്‍ റണ്‍. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് ട്രെയിന്‍ പുറപ്പെടും. തിങ്കളാഴ്ച നടന്ന ആദ്യ ട്രയല്‍ റണില്‍ കണ്ണൂര്‍ വരെയാണ് ട്രെയിന്‍ സഞ്ചരിച്ചത്. സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അല്പ സമയം മുന്‍പ് അറിയിച്ചിരുന്നു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിന്റെ ഫ്‌ളാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 2 പേര്‍ അറസ്റ്റില്‍ 

മണിക്കൂറില്‍ 70 മുതല്‍ 110 കിലോമീറ്റര്‍ വരെ വിവിധ മേഖലകളില്‍ വേഗത വര്‍ധിപ്പിക്കും. വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും. ഫേസ് 1 ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. വേഗത കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും. രണ്ടാംഘട്ടത്തില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത ലഭിക്കും. 2-3 വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. സിഗ്‌നലിംഗ് സംവിധാനം പരിഷ്‌കരിക്കുകയും വളവുകള്‍ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും. സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക വാര്‍ത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button