ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ. ഐടി ഓഹരികൾ നേരിട്ട കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് നഷ്ടത്തിലാണ് ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 159.21 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,567.80- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 41.40 പോയിന്റ് നഷ്ടത്തിൽ 17,618.75- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സൂചികകൾ ഇടിയുന്നത്.
ഗ്ലാൻഡ് ഫാർമ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയവയാണ് നേട്ടം കൈവരിച്ചത്. അതേസമയം, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് 15 കേരള ഓഹരികളാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments