KeralaLatest NewsNews

‘അങ്ങനെയുള്ള സ്ത്രീകളുടെ സ്ഥാനം അടുക്കളപ്പുറത്തു തന്നെ, ആണത്ത മതത്തേക്കാൾ പ്രാകൃതമല്ല മറ്റൊരു മതവും’: ശാരദക്കുട്ടി

കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്ന നിഖിലയുടെ പ്രസ്താവനയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.

‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല’, നിഖില പറഞ്ഞു.

വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. സ്വന്തം തലപ്പൊക്കത്തെ വർദ്ധിച്ച അഹങ്കാരത്തോടെ ആദരിച്ച് കൊണ്ടുനടക്കാത്ത എല്ലാ സ്ത്രീകളുടെയും സ്ഥാനം അടുക്കളപ്പുറത്തു തന്നെയാണെന്ന് ശാരദക്കുട്ടി പറയുന്നു. പണ്ട് കേറ്റ് മില്ലറ്റ് പറഞ്ഞിട്ടുണ്ട്, ആണത്ത മതത്തേക്കാൾ പ്രാകൃതമല്ല മറ്റൊരു മതവും എന്ന്. ആണത്തമതത്തിന്റെ അവാന്തര ഭേദങ്ങൾ മാത്രമാണ് ബാക്കിയെല്ലാ മതവും, ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പെണ്ണുങ്ങൾ എഴുന്നേറ്റ് നിന്ന് ഓർമ്മിപ്പിച്ചില്ലെങ്കിൽ സാംസ്കാരിക അക്കാദമികളിലും അവരുടെ സദസ്സുകളിലും പോലും അധികാരത്തിന്റെ ഭാഗത്തല്ലാത്ത സ്ത്രീകൾ പുറം പുറം നടക്കണം.
കല്യാണവീട് വരെയൊന്നും പോകണ്ട !!
ഇനി രാഷ്ട്രീയ സാംസ്കാരിക നായകന്മാരുടെ വീടുകളിലോ ? അവരുടെ സുഹൃത്തുക്കൾക്ക് വിഭവങ്ങളൊരുക്കി വിളമ്പി , അവർ പറയുന്ന രുചി മഹത്ത്വം കേട്ട് കോൾമയിർ കൊള്ളുവാൻ നോമ്പു നോറ്റ് കാത്തു നിൽക്കാറുണ്ട്. പെണ്ണുങ്ങൾ .
സ്വന്തം തലപ്പൊക്കത്തെ വർദ്ധിച്ച അഹങ്കാരത്തോടെ ആദരിച്ച് കൊണ്ടുനടക്കാത്ത എല്ലാ സ്ത്രീകളുടെയും സ്ഥാനം അടുക്കളപ്പുറത്തു തന്നെ.
പണ്ടു പണ്ടേ കേറ്റ് മില്ലറ്റ് പറഞ്ഞിട്ടുണ്ട് ,ആണത്ത മതത്തേക്കാൾ പ്രാകൃതമല്ല മറ്റൊരു മതവും എന്ന്. ആണത്തമതത്തിന്റെ അവാന്തര ഭേദങ്ങൾ മാത്രമാണ് ബാക്കിയെല്ലാ മതവും.
പക്ഷേ, ചർച്ചയാകണമെങ്കിൽ സിനിമാതാരം പറയണം എന്നു മാത്രം. .
എസ്. ശാരദക്കുട്ടി .

shortlink

Related Articles

Post Your Comments

Related Articles


Back to top button