പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കേരളത്തിലേയ്ക്കുള്ള വരവോടെ കെ റെയിലിന് ബദലാകില്ല വന്ദേ ഭാരത് എന്ന അഭിപ്രായവുമായി സിപിഎം നേതാക്കള്‍ രംഗത്ത് എത്തി. കെ റെയില്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാകും, അതില്‍ കൊച്ചിയില്‍ അപ്പം വില്‍ക്കുകയും ചെയ്യും എന്നാണ് വന്ദേ ഭാരതിന്റെ വരവോടെ സിപിഎം സംസ്ഥാന സെക്രട്ടി എം.എം ഗോവിന്ദന്‍ പ്രതികരിച്ചത്. വന്ദേ ഭാരത് ഒരിക്കലും സ്പീഡിന്റെ കാര്യത്തില്‍ കെ റെയിലിന് ബദലാകില്ല എന്ന അഭിപ്രായവുമായി മന്ത്രിമാരായ മുഹമ്മദ് റിയാസും, ശിവന്‍കുട്ടിയും രംഗത്ത് എത്തി. എന്ത് തന്നെയായാലും കെ റെയില്‍ കേരളത്തില്‍ വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും അഭിപ്രായപ്പെട്ടു. ഇതോടെ നേതാക്കളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തി.
‘
ഒറ്റ പ്രശ്നമേ ഉള്ളൂ . വന്ദേ ഭാരത് കാത്ത് നിന്നാല്‍ അത് വരും . സില്‍വര്‍ ലൈന്‍ കാത്ത് നിന്നാല്‍ കാലാപാനിയിലെ തബുവിനെപ്പോലെയാകും’ എന്നാണ് സന്ദീപ് വാര്യര്‍ പരിഹസിച്ചത്. തന്റെ ഫേസ്ബുക്കിലാണ് നേതാക്കളെ പരിഹസിച്ച് അദ്ദേഹം ഇത്തരത്തില്‍ കമന്റിട്ടത്.
Post Your Comments