WayanadLatest NewsKeralaNews

മാവോയിസ്റ്റ് ഓപ്പറേഷൻ: വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തം

വയനാട്ടിലെ കാടുകളിൽ കേരളത്തിന് അകത്തും പുറത്തുനിന്നുള്ള മാവോ വാദികൾ ഉണ്ടെന്നാണ് സൂചന

കേരളത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കുന്നു. പോലീസ് സ്കോഡിന്റെ നേതൃത്വത്തിൽ വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം പോലീസ് ചെക്ക് പോസ്റ്റ് ഉടൻ ആരംഭിക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, കർണാടക, തമിഴ്നാട് അതിർത്തികളിൽ മൂന്ന് പുതിയ ചെക്ക് പോസ്റ്റുകളാണ് കേരള പോലീസ് സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.

വയനാട്ടിലെ കാടുകളിൽ കേരളത്തിന് അകത്തും പുറത്തുനിന്നുള്ള മാവോ വാദികൾ ഉണ്ടെന്നാണ് സൂചന. മാവോ വാദികളുടെ അറസ്റ്റ്, സറണ്ടർ പാക്കേജ് എന്നിവ കാര്യക്ഷമമാക്കാനുള്ള കാര്യങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മാവോ വാദികൾ കീഴടങ്ങിയാൽ പുനരധിവാസത്തിന് വിപുലമായ പദ്ധതികളുമാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം, വയനാട്, ആറളം കാടുകളിലെ മാവോ സാന്നിധ്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also Read: വ​ഴി​ത്ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button