എറണാകുളം: വ്യാജനോട്ട് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന യുവാവ് അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ പ്രവീൺ ഷാജി (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 രൂപയുടെ രണ്ട് വ്യാജനോട്ടുകളും 200 രൂപയുടെ നാല് വ്യാജനോട്ടുകളും 50 രൂപയുടെ മൂന്ന് വ്യാജനോട്ടുകളും പിടിച്ചെടുത്തു.
Read Also : തൃശ്ശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന് അറസ്റ്റില്‍
പേഴയ്ക്കാപ്പിള്ളി മേഖലയിൽ പ്രവീണിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന “പ്രണവ് ഓട്ടോ ഇലക്ട്രിക്ക്’ എന്ന സ്ഥാപനത്തിലാണ് വ്യാജനോട്ട് നിർമാണം നടന്നിരുന്നത്. സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ നോട്ട് നിർമിക്കാനുപയോഗിക്കുന്ന പ്രിന്ററും അനുബന്ധസാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കിഴക്കേക്കര മേഖലയിലെ പെട്രോൾ പമ്പിൽ 500 രൂപയുടെ ഒരു കള്ളനോട്ട് ലഭിച്ചിരുന്നു. തുടർന്ന്, പമ്പിൽ വന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ നോട്ട് നൽകിയത് പ്രവീൺ ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments