കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5,605 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മൂന്നു ദിവസത്തെ വില സ്ഥിരതക്കും ഒരു ദിവസത്തെ വില കുറവിനും ശേഷമാണ് ഇന്നത്തെ വില വർദ്ധനവ്.
Read Also : അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തു, ആത്മഹത്യ ചെയ്യാൻ നിർബന്ധിച്ചു: മകന് ജീവപര്യന്തം തടവ് ശിക്ഷ
ഏപ്രിൽ 15, 16, 17 തീയതികളിൽ പവൻ വില 44,760 രൂപയായിരുന്നു. തുടർന്ന്, ഇന്നലെ വില 44,680 രൂപയിലേക്ക് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 43,760 രൂപ ഏപ്രിൽ മൂന്നിനും ഏറ്റവും കൂടിയ വിലയായ 45,320 രൂപ ഏപ്രിൽ 14നും രേഖപ്പെടുത്തി.
ഏപ്രില്‍ 22-ന് ആണ് അക്ഷയതൃതീയ. വിതരണക്കാര്‍ മികച്ച വില്‍പനനേട്ടം പ്രതീക്ഷിച്ചിരിക്കേയാണ് വലിയ ചാഞ്ചാട്ടത്തിന് സ്വര്‍ണവില സാക്ഷിയാകുന്നത്.
Post Your Comments