KeralaLatest NewsNews

വന്ദേഭാരത് എക്‌സ്പ്രസ് കാസർഗോഡ് വരെ നീട്ടി; പാളങ്ങൾ നവീകരിക്കുമെന്ന് റെയിൽവേ മന്ത്രി

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് കാസർഗോഡ് വരെ നീട്ടി. കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

Read Also: കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക: നിഖില വിമലിന് പിന്തുണയുമായി ഷുക്കൂർ വക്കീൽ

പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പാളങ്ങൾ നവീകരിക്കുകയെന്നും അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കുക. 25-ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും മന്ത്രി അറിയിച്ചു.

70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്റെ നിലവിലെ വേഗത. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വന്ദേ ഭാരത് എക്സ്പ്രസ് വൈകിയത് 2 മിനിറ്റ്! ചീഫ് കൺട്രോളർ ഓഫീസർക്കെതിരെ നടപടി, സംഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button