വന്ദേ ഭാരത് എക്സ്പ്രസ് വൈകി ഓടിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളർക്കെതിരെ നടപടിയുമായി അധികൃതർ. ട്രയൽ റണ്ണിനിടെ രണ്ട് മിനിറ്റ് വൈകിയതോടെയാണ് റെയിൽവേ ചീഫ് കൺട്രോളറെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കൺട്രോളർ ബി.എൽ കുമാറിനെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം പിറവം സ്റ്റേഷനിൽ, വേണാട് എക്സ്പ്രസിനായിരുന്നു ആദ്യ സിഗ്നൽ നൽകിയിരുന്നത്. ഇതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഈ വീഴ്ചയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
പിറവം സ്റ്റേഷനിൽ വേണാട് എക്സ്പ്രസ് എത്തിയതും, വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ നടന്നതും ഒരേ സമയത്തായിരുന്നു. വേണാട് എക്സ്പ്രസിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നതിനാൽ, എക്സ്പ്രസിന് കടന്നുപോകാൻ ആദ്യം തന്നെ സിഗ്നൽ നൽകുകയായിരുന്നു. ഇതിനെ തുടർന്ന് വന്ദേ ഭാരത് വൈകിയതിനാലാണ് ബി.എൽ കുമാറിനെതിരെ അടിയന്തരമായി നടപടി സ്വീകരിച്ചത്.
Post Your Comments