WayanadLatest NewsKeralaNattuvarthaNews

കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസുകാരന്‍ വീണ് മരിച്ചു

കാരാപ്പുഴ റിസർവോയറിനോട് ചേർന്ന് താമസിക്കുന്ന വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകൻ ശ്യാംജിത്താണ് മരിച്ചത്

വയനാട്: കാരാപ്പുഴ ഡാം റിസർവോയറിൽ വീണ രണ്ടുവയസുകാരന്‍ കുഞ്ഞ് മരിച്ചു. കാരാപ്പുഴ റിസർവോയറിനോട് ചേർന്ന് താമസിക്കുന്ന വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകൻ ശ്യാംജിത്താണ് മരിച്ചത്.

Read Also : അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 2 പേര്‍ അറസ്റ്റില്‍

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. റിസർവോയറിനോട് ചേർന്നാണ് കോളനി. വീടിന്റെ പരിസരത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ റിസർവോയറിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

Read Also : കുടുംബ ഐശ്വര്യത്തിനും ക്ഷേമത്തിനും ,സല്‍സന്താനത്തിനും ഈ വ്രതം

വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയതായിരുന്നു കുട്ടി. ആറരയോടെയാണ് കുട്ടിയെ ഡാമില്‍ വീണ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും കോളനിക്കാരും ചേർന്ന് കുഞ്ഞിനെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button