Latest NewsKeralaNews

കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക: നിഖില വിമലിന് പിന്തുണയുമായി ഷുക്കൂർ വക്കീൽ

തിരുവനന്തപുരം: നടി നിഖില വിമൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഷുക്കൂർ വക്കീൽ. കണ്ണൂരിലെ മുസ്ലീം സ്ത്രീകൾ കല്യാണ വീടുകളിൽ ഇപ്പോഴും അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് നിഖില വിമൽ നടത്തിയ പരാമർശം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിഖില വിമലിന് പിന്തുണയുമായി ഷുക്കൂർ വക്കീൽ രംഗത്തെത്തിയത്.

Read Also: മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം: നിർദ്ദേശം നൽകി സുപ്രീം കോടതി

കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുകയെന്ന് അദ്ദേഹം ചോദിക്കുന്നു. മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ.(സ്വത്ത് അവകാശങ്ങളിൽ ഉള്ളതു പോലെ ). മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ?
(സ്വത്ത് അവകാശങ്ങളിൽ ഉള്ളതു പോലെ )

മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്,

പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം.

കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.?

നിഖില

Read Also: റിജേഷും ജെഷിയും അപകടത്തില്‍ പെട്ടത് നോമ്പുള്ള മുസ്ലീങ്ങൾക്ക് ഹിന്ദു ഭക്ഷണം ഉണ്ടാക്കുമ്പോഴെന്ന് ഷമ മുഹമ്മദ്: വിവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button