KeralaLatest NewsNews

എല്ലാ പണികളും അതിവേഗത്തില്‍ കഴിഞ്ഞ് പേരാമ്പ്ര ബൈപാസ്,തങ്ങളുടെ ചിരകാല സ്വപ്‌നം പൂര്‍ത്തിയായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നരപ്പതിറ്റാണ്ട് മുന്‍പ് വിഭാവനചെയ്ത പേരാമ്പ്ര ബൈപാസ് യാഥാര്‍ത്ഥ്യമാവുന്നു. കോഴിക്കോട് നഗരത്തിലേക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ക്കും വലിയ ആശ്വാസമായി ബൈപാസ് റോഡ് മാറും.

Read Also: ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു

ഏപ്രില്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്യും ഒരു നിയമസഭാ മണ്ഡലത്തിന്റെ വികസനം എന്നതിലുപരി കോഴിക്കോട് ജില്ലയുടെ പ്രധാന ഭാഗങ്ങളിലാകെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന പദ്ധതി എന്ന നിലയില്‍ ബഹു. മുഖ്യമന്ത്രി തന്നെ ബൈപാസ് ഉദ്ഘാടനം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

‘2021 ഓഗസ്ത് മാസം അവസാനമാകുമ്പോഴേക്കും ബൈപാസിന്റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിക്കാന്‍ സാധിച്ചു. 2021 നവംബറില്‍ പേരാമ്പ്രയിലെത്തി ബൈപാസ് പ്രവൃത്തി നേരിട്ട് വിലയിരുത്തി. ഒട്ടേറെ തടസ്സങ്ങള്‍ നേരിട്ടാണ് പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിയത്. കൃത്യമായ ഇടവേളകളില്‍ മന്ത്രി ഓഫീസ് തന്നെ പ്രവൃത്തി അവലോകനം ചെയ്തു’, റിയാസ് പറഞ്ഞു.

‘പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട ഒരു ടീമിനൊപ്പം ഞങ്ങള്‍ ഇടയ്ക്കിടെ പ്രവൃത്തി പരിശോധനാ യോഗം നടത്തി. ഒന്നരവര്‍ഷത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. കിഫ്ബി പദ്ധതിയില്‍ 58.29 കോടി രൂപ ഉപയോഗിച്ച് 2.79 കിലോ മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക നിലവാരത്തിലാണ് പേരാമ്പ്ര ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button