കൊച്ചി: തന്നെ വിമർശിക്കുന്നവരോട് സഹതാപം മാത്രമാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. വിമർശനങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈയിടെ ഒരാൾ തന്റെ കരിയർ ഗ്രാഫ് വിശദീകരിക്കുന്നത് കണ്ടു. 12 വർഷം കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ ആയത് എടുത്തു പറയുന്നത് കണ്ടു. എന്നാൽ വിവിധ മുഖ്യമന്ത്രിമാർ ഭരിച്ചപ്പോഴാണ് ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചതെന്ന് മനപ്പൂർവ്വം മറച്ചുവെച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയും മൻമോഹൻ സിംഗും ഒരു പോലെ അംഗീകരിച്ച ആളായത് തനിക്ക് എന്തോ ഗുണം ഉളളത് കൊണ്ടല്ലേ. മുൻജന്മ സുകൃതം കൊണ്ടാവാം ഇവർ തന്നെ ഗവൺമെന്റ് പ്ലീഡർ ആക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമാക്കിയത് മൻമോഹൻ സിംഗ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയാണ് തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ആക്കിയത്. എഴുപത് വയസിന് ശേഷമാണ് തന്നെ പിണറായി ലോകായുക്ത ആക്കിയത്. ഈ നേട്ടങ്ങളിൽ ആർക്കാണ് അസൂയ തോന്നാത്തത്. തനിക്ക് കിട്ടിയ സ്ഥാനങ്ങൾ എണ്ണിപ്പറയുന്ന ആളോട് സഹതാപം മാത്രമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് കൂട്ടിച്ചേർത്തു.
Post Your Comments