ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ടി​നു​ള്ളി​ൽ വ​യോ​ധി​കൻ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം

പാ​ലോ​ട്ട് കോ​ണം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജു(57)വിന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടി​നു​ള്ളി​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ​ത്

കാ​ട്ടാ​ക്ക​ട: വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ലോ​ട്ട് കോ​ണം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജു(57)വിന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടി​നു​ള്ളി​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വസ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം. ഭാ​ര്യ​യും മ​ക്ക​ളും ഇയാളിൽ നിന്ന് അ​ക​ന്ന് താ​മ​സി​ച്ചു വ​രി​ക​യാ​യിരുന്നു. അ​ടു​ത്ത വീ​ട്ടി​ൽ നി​ന്നും ര​ണ്ടു ദി​വ​സത്തി​ന് മു​മ്പ് ഭ​ക്ഷ​ണം രാ​ജു​വി​ന് ന​ൽ​കി​യി​രു​ന്നു. ഭ​ക്ഷ​ണം ന​ൽ​കി​യ പാ​ത്രം അ​യ​ൽ​വാ​സി തി​രി​കെ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അ​തേസ​മ​യം, ര​ണ്ടു ദി​വ​സം മു​ൻ​പ് ഇ​യാ​ളെ ആ​രോ മ​ർ​ദ്ദിച്ചി​രു​ന്നു. കാ​ട്ടാ​ക്ക​ട പൊലീ​സ് ഇ​ത് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: വ​ൽ​സ​ല.​മ​ക്ക​ൾ: ​അ​നി​ത, അ​നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button