മുംബൈ: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം നൽകിയ ശേഷം പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച ബോളിവുഡ് നടി ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ മറവിൽ സെക്സ് റാക്കറ്റ് നടത്തിവന്നിരുന്ന ആരതിയുടെ പ്രവർത്തികൾ സഹപ്രവർത്തകരെയും ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നടി എന്നതിന് പുറമേ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് ആരതി. ഇതിന്റെ പേരിലാണ് ഇവർ യുവതികളെ സെക്സ് റാക്കറ്റിലേക്ക് എത്തിക്കുന്നത്. ആരതിയെ ഒറ്റിയത് ഇവരുടെ കൂടെ മുൻപ് ജോലി ചെയ്തിരുന്ന ആളാണെന്നാണ് സൂചന. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് മോഡലുകളെ പാട്ടിലാക്കിയ ശേഷം, ഇവർക്ക് ആരതി അഡ്വാൻസ് തുക നൽകും. ശേഷം വൻ തുക വാഗ്ദാനം ചെയ്യും. തുക കൈപ്പറ്റുന്നവരെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കും. ഇടപാടുകാർ എന്ന വ്യാജേന എത്തിയ പോലീസുകാരാണ് സംഘത്തെ പിടികൂടിയത്.
രണ്ട് മോഡലുകളെയും പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും പോലീസ് മോചിപ്പിച്ചു. മോചിപ്പിച്ച പെൺകുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഓഷിവാരയിലെ ആരാധന അപ്പാർട്ട്മെന്റിലായിരുന്നു 27 വയസുകാരിയായ ആരതി മിത്തൽ താമസിച്ചിരുന്നത്. കസ്റ്റമർ എന്ന വ്യാജേന എത്തിയ പോലീസുകാർ നല്ല പെൺകുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടു. ഡീൽ സംസാരിക്കാനായി ആരതി നേരിട്ടെത്തി, ഒപ്പം പെൺകുട്ടികളും ഉണ്ടായിരുന്നു. ഇതോടെയാണ് അറസ്റ്റ്.
ആരതി തങ്ങൾക്ക് ഒരു തവണത്തേക്ക് മാത്രം വാഗ്ദാനം ചെയ്തത് 15,000 രൂപ ആയിരുന്നുവെന്ന പെൺകുട്ടികളുടെ മൊഴി പോലീസിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ‘അപ്നാപൻ‘ എന്ന ടിവി ഷോയിലൂടെ ശ്രദ്ധേയയായ ആരതി മിത്തൽ, നടൻ മാധവന്റെ സിനിമയുടെ ഭാഗമാകാൻ പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇവർക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments