Latest NewsUAENewsInternationalGulf

ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ: കണക്കുകൾ പുറത്ത്

അബുദാബി: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ തുടരുന്നു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക വാണിജ്യ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിരിക്കുന്നത് യുഎസ്എ, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

Read Also: നിങ്ങള്‍ പരിഗണിക്കുന്ന കേസ് പിണറായി വിജയന് എതിരെയുള്ളത് അല്ലല്ലോ, മുഖ്യമന്ത്രിക്ക് എതിരെ ഉള്ളതല്ലേ?ശ്രീജിത്ത് പണിക്കര്‍

ഇന്ത്യയിൽ നിന്ന് ആകെയുള്ള കയറ്റുമതിയിൽ ആറ് ശതമാനം വളർച്ച രേഖപ്പെടുത്തി. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി പങ്കാളിയാണ് നെതർലൻഡ്‌സ്. ചൈനയെ മറികടന്നാണ് നെതർലൻഡ്‌സ് മൂന്നാം സ്ഥാനത്തെത്തിയത്.

Read Also: സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്: താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത 

shortlink

Related Articles

Post Your Comments

Related Articles


Back to top button