KollamKeralaNattuvarthaLatest NewsNews

അ​ഞ്ച​ലി​ലെ മയക്കുമരുന്ന് വേട്ട : പ്രധാന പ്രതി പിടിയിൽ

പാ​ല​ക്കാ​ട് മ​ല​മ്പു​ഴ ക​ടു​ക്കം​കു​ന്നം ത​നി​ക്ക​ല്‍ ഹൗ​സി​ല്‍ നി​ക്ക് ആ​കാ​ശ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് മ​ല​മ്പു​ഴ ക​ടു​ക്കം​കു​ന്നം ത​നി​ക്ക​ല്‍ ഹൗ​സി​ല്‍ നി​ക്ക് ആ​കാ​ശ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം ഒമ്പതിന് അ​ഞ്ച​ല്‍ ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള മ​ത്താ​യി ലോ​ഡ്ജി​ല്‍ നി​ന്നും പൊ​ലീ​സ് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മ​ട​ക്കം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

കേ​സി​ല്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ അ​ട​ക്കം മൂ​ന്നം​ഗ സം​ഘ​ത്തെ​യും പൊലീ​സ് അ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്ന് പ്ര​തി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍​ക്ക് ബം​ഗ​ലൂ​രി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കു​ന്ന പ്ര​ധാ​നി നി​ക്ക് ആ​കാ​ശ് ആ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Read Also : അന്യ ജാതിയിലുള്ളവരെ പ്രണയിച്ചു! പെൺമക്കളെ ദാരുണമായി കൊലപ്പെടുത്തി മാതാപിതാക്കൾ

തു​ട​ര്‍​ന്ന്, തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​ര​ത്തു​ള്ള ബേ​ക്ക​റി​യി​ല്‍ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​റു​മാ​സ​ത്തോ​ളം ഇ​യാ​ള്‍ അ​ഞ്ച​ലി​ല്‍ കു​ഴി​മ​ന്തി സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. മി​ക​ച്ച പാ​ച​ക​ക്കാ​ര​ന്‍ കൂ​ടി​യാ​യ ഇ​യാ​ള്‍ പ്ര​തി​ദി​നം ആ​യി​ര​ത്തി​അ​ഞ്ഞൂ​റ് രൂ​പ​യി​ല്‍ അ​ധി​കം ശ​മ്പ​ളം വാ​ങ്ങു​ന്ന ഒ​രാ​ളാ​ണ്. ഇ​ട​യ്ക്കി​ടെ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും മു​ങ്ങു​ക​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ക​യു​മാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. അ​ന്ത​ര്‍​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് നി​ക്ക് ആ​കാ​ശ്.

കി​ളി​മാ​നൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ കോ​ട്ടു​ക്ക​ല്‍ ഉ​തി​യ​ന്‍​കോ​ട്ട് വീ​ട്ടി​ല്‍ അ​ഖി​ല്‍ (28), അ​ഞ്ച​ല്‍ ത​ഴ​മേ​ല്‍ ഹ​നീ​ഫ മ​ന്‍​സി​ലി​ല്‍ ഫൈ​സ​ല്‍ ബെ​ന്ന്യാ​ന്‍ (26), ഏ​രൂ​ര്‍ ക​രി​മ്പി​ന്‍​കോ​ണം വി​ള​യി​ല്‍ വീ​ട്ടി​ല്‍ അ​ല്‍ സാ​ബി​ത്ത് (26) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ മാ​സം മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

അ​ഞ്ച​ല്‍ എ​സ്എ​ച്ച്ഒ, കെ.​ജെ ഗോ​പ​കു​മാ​ര്‍, എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, സിവി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദീ​പു, പ്രി​ന്‍​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button