Latest NewsKeralaNews

റെയിൽവേ ജംഗ്ഷനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു: പ്രതി കടന്നു കളഞ്ഞു

പാലക്കാട്: റെയിൽവേ ജംഗ്ഷനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസും റെയിൽവേ സംരക്ഷണസേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 9 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രതി ആരെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.

Read Also: പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മും: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

പരിശോധനാ സംഘത്തെ കണ്ടു ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് സംശയിക്കുന്നത്. എക്‌സൈസ് സംഘത്തിന് പാലക്കാട് എക്‌സൈസ് നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ അജിത്ത് ആണ് നേതൃത്വം നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button