KeralaLatest NewsNews

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ആരോപണം രാജ്യസുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നു: കേന്ദ്രം മൗനം തുടരാൻ പാടില്ലെന്ന് സിപിഎം

തിരുവനന്തപുരം: ജമ്മു – കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ മോദി സർക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഎം. 40 സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ട പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ഉയർന്നിരിക്കുന്ന ആരോപണം രാജ്യസുരക്ഷ സംബന്ധിച്ച് ഗൗരവതരമായ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് സിപിഎംപോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

Read Also: നടന്നത് രക്തം മരവിപ്പിക്കുന്ന അരും കൊല, ജനങ്ങള്‍ക്ക് യോഗി ആദിത്യനാഥിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: അസദുദ്ദീന്‍ ഒവൈസി

രാജ്യസുരക്ഷയുടെ കാര്യത്തിൽ പിഴവുകൾ സംഭവിക്കുന്നത് വച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ല. ഭരണഘടനയുടെ 370-ാം, 35 എ അനുച്ഛേദങ്ങൾ അസാധുവാക്കി ജമ്മു – കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചതിനെക്കുറിച്ച് ഉയർന്ന ആരോപണവും ഗൗരവതരമാണ്. ഇക്കാര്യത്തിൽ മോദിസർക്കാർ പുലർത്തുന്ന മൗനം രാജ്യസുരക്ഷ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും എന്നിവയിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യസുരക്ഷയും ഭരണഘടനാമൂല്യങ്ങളും മുൻനിർത്തി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. മോദി സർക്കാർ മൗനം തുടരാൻ പാടില്ലെന്നും സിപിഎം അറിയിച്ചു.

Read Also: ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകി: ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച പിതാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button