കൊച്ചി: പൊതുജനാരോഗ്യ മേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ചൂർണിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു. ഏപ്രിൽ 17 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.
Read Also: ആഢംബര കപ്പൽ ‘ക്ലാസിക് ഇംപീരിയൽ’ സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നത്. പഞ്ചായത്ത് വിഹിതം ഉൾപ്പെടെ 34 ലക്ഷം രൂപ ചെലവിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം.
സർക്കാർ ആശുപത്രികളുടെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ആർദ്രം മിഷൻ പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ ആശുപത്രി കൂടുതൽ രോഗീ സൗഹൃദമാകും. നിലവിൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ വൈകിട്ട് ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. കൂടുതലായി ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിക്കും. പ്രീ ചെക്കപ്പിനുള്ള സൗകര്യം, മെച്ചപ്പെട്ട ലാബ്, മാനസീക രോഗങ്ങൾക്കും ശ്വാസകോശ രോഗങ്ങൾക്കും ആഴ്ചയിൽ ഒരിക്കൽ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ മുതലായ സൗകര്യം ലഭ്യമാകും.
Post Your Comments