ThrissurLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി അറസ്റ്റിൽ

മ​റ്റ​ത്തൂ​ർ ഇ​ത്തു​പാ​ടം സ്വ​ദേ​ശി കോ​ശ്ശേ​രി അ​നൂ​പി​നെ (31) ആ​ണ് തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മും വെ​ള്ളി​കു​ള​ങ്ങ​ര പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്

ചാ​ല​ക്കു​ടി: ക​ഞ്ചാ​വു​മാ​യി വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. മ​റ്റ​ത്തൂ​ർ ഇ​ത്തു​പാ​ടം സ്വ​ദേ​ശി കോ​ശ്ശേ​രി അ​നൂ​പി​നെ (31) ആ​ണ് തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മും വെ​ള്ളി​കു​ള​ങ്ങ​ര പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

അ​വി​ട്ട​പ്പി​ള്ളി മ​ന്ദി​ര​പ്പി​ള്ളി​യി​ൽ ആണ് സംഭവം. പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യിട്ടാണ് ഇയാൾ പിടിയിലായത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്ഗ്രെ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​ഷു, ഈ​സ്റ്റ​ർ പ്ര​മാ​ണി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ ആ​ന്ധ്ര​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : സ്വന്തം ചുണ്ടുകൾ കണ്ട ജെസീക്ക പൊട്ടിത്തകർന്നുപോയി! ദുരനുഭവം ആർക്കും വരരുതേയെന്ന് യുവതി

ക​ഞ്ചാ​വ് എ​വി​ടെ​നി​ന്ന്, ആ​ർ​ക്ക് വേ​ണ്ടി കൊ​ണ്ടു​വ​ന്നു എ​ന്നി​വ സം​ബ​ന്ധി​ച്ച് പൊ​ലീ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി ഡി​വൈ.​എസ്.​പി സ​ന്തോ​ഷ്‌, ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എസ്.​പി ഷാ​ജ് ജോ​സ്, ഡാ​ൻ​സാ​ഫ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. അ​രു​ൺ, എ​സ്.​എ​ച്ച്.​ഒ ജ​യേ​ഷ് ബാ​ല​ൻ, ഡാ​ൻ​സാ​ഫ് എ​സ്.​ഐ വി.​ജി. സ്റ്റീ​ഫ​ൻ, വെ​ള്ളി​കു​ള​ങ്ങ​ര എ​സ്.​ഐ സാം​സ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സി.​എ. ജോ​ബ്, ടി.​ആ​ർ. ഷൈ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ലി​ജു ഇ​യ്യാ​നി, എം.​ജെ. ബി​നു, ഷാ​ജു ആ​റ്റ​പ്പാ​ടം, ഷി​ജു, ഷ​റ​ഫു​ദ്ദീ​ൻ, സി.​പി.​ഒ​മാ​രാ​യ മാ​നു​വ​ൽ, സ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button