Latest NewsNewsIndia

‘അവർ ഞങ്ങളെ കൊണ്ടുപോയില്ല, അതിനാൽ ഞങ്ങൾ പോയില്ല’: പ്രയാഗ്‌രാജിൽ വെടിയേൽക്കുന്നതിന് മുമ്പ് ആതിഖ് അഹമ്മദ് പറഞ്ഞത്

ലഖ്‌നൗ: ശനിയാഴ്ച രാത്രി മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയത്തിനിടെ രാഷ്ട്രീയനേതാവ് ആതിഖ് അഹമ്മദിനെയും സഹോദരനെയും മൂന്ന് പേർ വെടിവെച്ചുകൊന്നു. ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും മെഡിക്കൽ പരിശോധനയ്ക്കായി പ്രയാഗ്‌രാജിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി പോലീസ് വലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ് ഉണ്ടായത്. അതിഖ് അഹമ്മദിന് മകന്റെ അന്ത്യകര്‍മങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് ആതിഖ് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘നഹി ലേ ഗയേ തോ നഹി ഗയേ (അവർ ഞങ്ങളെ കൊണ്ടുപോയില്ല, അതിനാൽ ഞങ്ങൾ പോയില്ല)’, ഉമേഷ് പാൽ വധക്കേസിലെ പ്രതിയായ മുൻ എംപി പറഞ്ഞു. മകൻ അസദിന്റെ സംസ്‌കാര ചടങ്ങുകൾക്ക് കൊണ്ടുപോകാത്തതിൽ എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആതിഖ്.

‘മെയിൻ ബാത് യേ ഹായ് കി ഗുഡ്ഡു മുസ്ലീം…. (കാര്യം ആ ഗുഡ്ഡു മുസ്ലീമാണ്…)’, വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഝാൻസിയിൽ യുപി എസ്ടിഎഫ് നടത്തിയ ഏറ്റുമുട്ടലിൽ ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് വെടിയേറ്റ് മരിച്ചിരുന്നു. പിന്നാലെ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് കസ്റ്റഡിയിലിരിക്കെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി. പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button