Latest NewsNewsLife StyleHealth & Fitness

പ്രസവശേഷം തടി കൂടുന്നതിന്റെ പിന്നിലെ കാരണമറിയാം

ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള്‍ ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിന് ഒരു ഉത്തരമെയുള്ളൂ. ഒരു സ്ത്രീ ഏറ്റവും സൗന്ദര്യവതിയാകുന്നത് അവള്‍ അമ്മയാകുമ്പോഴാണ് എന്നതാണ് സത്യം. എല്ലാവര്‍ക്കും അറിയാം ഒരു സ്ത്രീ അമ്മയായി കഴിയുമ്പോള്‍ ഉള്ള രൂപമാറ്റം. അത് അവളില്‍ കൂടുതലും സൗന്ദര്യമില്ലായ്മയാണ് നിറയ്ക്കുന്നത്. എന്നാലും അവള്‍ സഹിച്ച വേദനയാണ് അവളെ കൂടുതല്‍ സുന്ദരിയാക്കുന്നത്….

അമ്മയായിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ സ്ത്രീകളുടേയും അവസ്ഥയിതാണ്. ശരീരം കണ്ടമാനം തടിച്ച് ഉണ്ടായിരുന്ന സൗന്ദര്യമെല്ലാം പോകും. പ്രസവശേഷം എന്താണ് ഇങ്ങനെയൊരു രൂപമാറ്റത്തിന് കാരണം. ചിലരെ ശ്രദ്ധിച്ചാല്‍ തന്നെ ഇത് മനസിലാകും കല്യാണം കഴിയുന്ന വരെ മെലിഞ്ഞ് നല്ല സൗന്ദര്യത്തോടെയിരിക്കുന്ന സ്ത്രീകള്‍ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയൊക്കെയായി കഴിയുമ്പോള്‍ നമുക്ക് പരിചയമുള്ള ആള് തന്നെയാണോ എന്നുവരെ തോന്നിപ്പോകും.

Read Also : കാർ നിർത്തിയ ഉടൻ തീപിടിത്തം : പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചിലര്‍ക്ക് ഡയറ്റിംഗ് ഒക്കെ നടത്തിയാല്‍ പഴയ രൂപത്തിലേക്ക് എത്താന്‍ സാധിക്കുമെങ്കിലും മറ്റു ചിലര്‍ക്ക് പഠിച്ച പണി പതിനെട്ടും പയറ്റിയാലും ഒരു രക്ഷയും കാണില്ല. എന്താകും ഇതിന്റെ കാരണം? അതിനു ഒരുത്തരമേയുള്ളൂ, നിങ്ങളുടെ ജീവിതചര്യയിലെ മാറ്റങ്ങള്‍. കുഞ്ഞു പിറക്കുന്നതിനു മുമ്പ് എത്രയൊക്കെ സൗന്ദര്യസംരക്ഷണം നടത്തുന്നവരായാലും കുടുംബവും പ്രാരാബ്ധങ്ങളും ആയാല്‍ പിന്നെ ഒരല്‍പം ആരോഗ്യകാര്യത്തില്‍ പിന്നോട്ടാണ്.

പ്രത്യേകിച്ചു വീട്ടമ്മ കൂടിയാണെങ്കില്‍ ഒഴിവു സമയങ്ങളില്‍ ടിവി കണ്ടും, പുസ്തകം വായിച്ചും അലസമായിരിക്കാന്‍ ആണ് എല്ലാവര്‍ക്കും താല്പര്യം. കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുത്ത ശേഷം അവര്‍ ബാക്കി വെച്ചത് കഴിച്ചും യാതൊരു നിയന്ത്രണവുമില്ലാതെ ആഹാരം കഴിച്ചുമാണ് ആദ്യമായി തടി വെയ്ക്കാന്‍ തുടങ്ങുന്നത്.

മിഷിഗന്‍ സര്‍വ്വകലാശാലയില്‍ അടുത്തിടെ നടത്തിയൊരു പഠനത്തില്‍ കുട്ടികളുള്ള സ്ത്രീകളുടെയും കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളുടെയും ഭാരത്തെ കുറിച്ചൊരു പഠനം നടത്തിയിരുന്നു. 30,000 സ്ത്രീകള്‍ പങ്കെടുത്ത ഈ പഠനത്തില്‍ നാലും അഞ്ചും പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഒരിക്കലും തങ്ങളുടെ പഴയ ഭാരത്തിലേക്ക് തിരികെ വരാന്‍ സാധിക്കാതെ വരുന്നെന്നു കണ്ടെത്തിയിരുന്നു. എപ്പോഴും കുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ കുട്ടിയുടെ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക. സ്വന്തം കാര്യം നോക്കാതെ നടക്കുന്നതാണ് മിക്കപ്പോഴും ഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. ഇത് മനസിലാക്കി അതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തിയാല്‍ തടി കൂടാതെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button