KeralaLatest News

ഡിവൈഎഫ്ഐ പ്രവർത്തകനെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറ​സ്റ്റിൽ

മാവേലിക്കര : ഡിവൈഎഫ്ഐ പ്രവർത്തകനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറ​സ്റ്റിൽ. മാവേലിക്കര വെട്ടിയാർ ഷഹനാസ് മൻസിലിൽ ഷഹനാസ് (30), വെട്ടിയാർ മാമ്പ്ര കിഴക്കതിൽ ഷമീർ (27) എന്നിവർ അറസ്റ്റിലായത്.

മാങ്കാംകുഴി മേഖലാ സെക്രട്ടറി വെട്ടിയാർ പാറക്കുളങ്ങര ഷൈജി ഭവനത്തിൽ ഷഹനാസ് ഷൗക്കത്തലി(35)ക്ക് നേരെയായിരുന്നു ആക്രമണം. മാവേലിക്കര വെട്ടിയാർ കിഴക്ക് ജുമാ മസ്ജിദിലായിരുന്നു സംഭവം.

നിസ്‌കാരത്തിന് ശേഷം പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ എസ്.ഡി.പി.ഐ പ്രവർത്തകരായ ഷമീറും ഷഹനാസും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു. കല്ലും ആയുധങ്ങളും കൊണ്ടുള്ള ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button