Latest NewsKeralaNews

ഇന്ന് മിക്കവാറും മലയാള ചാനലുകള്‍ക്ക് ആതിഖ് മാലാഖയാകും : സന്ദീപ് വാര്യര്‍

ആതിഖ് കൊന്നുതള്ളിയവരെ കുറിച്ചൊന്നും അവര്‍ക്ക് അറിയണ്ട, പക്ഷേ ആതിഖിനെ കുറിച്ച് അന്ന് ചര്‍ച്ച നടത്താത്തവര്‍ ഇന്ന് തീര്‍ച്ചയായും വരും, അഞ്ചു മിനിറ്റ് ശ്വാസം വിടാതെ യുപിയിലെ ക്രമസമാധാനത്തെക്കുറിച്ച് പറയാന്‍: സന്ദീപ് വാര്യര്‍

പാലക്കാട്: ആതിഖ് അഹമ്മദ് എന്ന പേര് നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇന്ന് മുതല്‍ കേള്‍ക്കാന്‍ പോവുകയാണ്. ചാനലുകളിലെ ചര്‍ച്ച ഇന്ന് മുതല്‍ ആതിഖ് അഹമ്മദിനെ കുറിച്ചായിരിക്കുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇന്ന് മിക്കവാറും മലയാള ചാനലുകള്‍ക്ക് ആതിഖ് മാലാഖയാകുമെന്ന് അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: ആൽബർട്ട് അഗസ്റ്റിന്റെ മരണം: സുഡാനിലെ ഇന്ത്യൻ എംബസി അധികൃതർക്ക് വേണ്ട നിർദേശങ്ങൾ കൈമാറിയതായി വി മുരളീധരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ആതിഖ് അഹമ്മദ് എന്ന പേര് നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇന്ന് മുതല്‍ കേള്‍ക്കാന്‍ പോവുകയാണ് . യുപിയില്‍ സമാജ്വാദി പാര്‍ട്ടി എംപിയും എംഎല്‍എയുമൊക്കെ ആയിരുന്ന മാഫിയ ഡോണ്‍ ആണ് ആതിഖ് . ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലിരിക്കെ ആതിഖിനെയും സഹോദരന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് വെടിവച്ചു കൊന്നു . കൊലയാളികള്‍ പോലീസ് കസ്റ്റഡിയിലാണ് . ഇന്ന് മിക്കവാറും മലയാള ചാനലുകള്‍ക്ക് ആതിഖ് മാലാഖയാവും’.

‘ആതിഖിന്റെ പേരില്‍ ഒന്നും രണ്ടുമല്ല നൂറിലധികം ക്രിമിനല്‍ കേസുകളാണ് ഉള്ളത് . കൊലപാതകങ്ങള്‍ , കിഡ്‌നാപ്പിംഗുകള്‍ അടക്കം നടത്തുന്ന വലിയൊരു മാഫിയ ഗ്യാംങ്ങായിരുന്നു അയാളുടേത് . തന്റെ സഹോദരനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് 2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജു പാലിനെ വെടി വച്ച് കൊന്നു , ഈ ഫെബ്രുവരിയില്‍ രാജു പാല്‍ കേസില്‍ സാക്ഷിയായിരുന്ന ഉമേഷ് പാലിനെയും വെടി വച്ച് കൊന്നു .
ഉമേഷ് പാല്‍ കൊലക്കേസില്‍ പ്രതികളായ ആദിഖിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരെ യുപി പോലീസ് എന്‍കൗണ്ടറില്‍ വധിച്ചിരുന്നു . ഇന്നലെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകയെന്ന വ്യാജേന കടന്ന് കൂടിയവര്‍ ആതിഖിനെയും സഹോദരനെയും പോയന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊന്നു’.

‘നൂറോളം ക്രിമിനല്‍ സംഭവങ്ങളില്‍ ആതിഖ് ഉള്‍പ്പെട്ടപ്പോഴും എംഎല്‍എയെ വെടിവച്ച് കൊന്നപ്പോഴുമൊന്നും ആതിഖിനെ കുറിച്ച് ചര്‍ച്ച നടത്താത്തവര്‍ ഇന്ന് തീര്‍ച്ചയായും വരും . അഞ്ചു മിനിറ്റ് ശ്വാസം വിടാതെ യുപിയിലെ ക്രമസമാധാനത്തെക്കുറിച്ച് ആമുഖം പറയും .
മാഫിയകളെ മണ്ണില്‍ പുതപ്പിക്കും എന്ന് പ്രതിജ്ഞയെടുത്ത യോഗി ബാബക്ക് പിന്നില്‍ യുപിയിലെ സമാധാനമാഗ്രഹിക്കുന്ന ജനം അണിനിരന്നിട്ടുണ്ട് . അതിനെ ഇളക്കാനൊന്നും കഴിയില്ല . അത്‌കൊണ്ട് തന്നെ ചുമ്മാ ഇരുന്ന് കാഴ്ച കാണാം’.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button