ആലപ്പുഴ: ആതിഖ് അഹമ്മദ് യഥാര്‍ത്ഥത്തില്‍ രാണെന്ന് അറിഞ്ഞോ അറിയാതെയോ മലയാള മാധ്യമങ്ങള്‍ വാഴ്ത്തി തുടങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.
കേരളത്തിലെ മാധ്യമങ്ങള്‍ ആതിഖ് അഹമ്മദിനെ വെറും ഒരു ക്രിമിനല്‍ ആയി മാത്രമാണ് അവതരിപ്പിക്കുന്നത്. അല്പം കൂടി കടത്തി 100 കേസുകളില്‍ പ്രതിയാണെന്നും പറയുന്നു. എന്നാല്‍ ഇയാള്‍ ഐ.എസ്.ഐയുടെ ഇന്ത്യന്‍ ഏജന്റ് ആയിരുന്നു എന്ന കാര്യം മലയാള മാധ്യമങ്ങള്‍ മറച്ചു വെക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കേരളത്തിലെ മാധ്യമങ്ങള്‍ ആതിഖ് അഹമ്മദിനെ വെറും ഒരു ക്രിമിനല്‍ ആയി മാത്രമാണ് അവതരിപ്പിക്കുന്നത്. അല്പം കൂടി കടത്തി 100 കേസുകളില്‍ പ്രതിയാണെന്നും പറയുന്നു. എന്നാല്‍ ഇയാള്‍ ഐ.എസ്.ഐയുടെ ഇന്ത്യന്‍ ഏജന്റ് ആയിരുന്നു എന്ന കാര്യം മലയാള മാധ്യമങ്ങള്‍ മറച്ചു വെക്കുകയാണ്. പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാന് ആയുധങ്ങളും പണവും എത്തിച്ചതിനെ കുറിച്ച് അറിയാമെന്നും തന്നെ അവിടെ എത്തിച്ചാല്‍ അവ കണ്ടെത്താന്‍ പൊലീസിനെ സഹായിക്കാമെന്നും ഇയാള്‍ നല്കിയ മൊഴി കോടതിക്ക് മുന്നില്‍ ഉണ്ട്. ഇയാള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ആയിരുന്നു എന്നത് കൂടി കൂട്ടി വായിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ ദുരൂഹത തള്ളിക്കളയാന്‍ കഴിയില്ല’.
‘ആതിഖ് അഹമ്മദ് വായ തുറന്നാല്‍ ആരുടെ ഒക്കെ മുഖംമൂടി അഴിയുമായിരുന്നു എന്ന് ആലോചിച്ചാല്‍ ഈ മരണത്തിന്റെ ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ കഴിയും. കൊലപാതകികള്‍ക്ക് സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ കൂടി പുറത്ത് വരുന്നുണ്ട്. കൊലയാളികള്‍ ജയ് ശ്രീറാം വിളിച്ചു എന്നൊക്കെ പറഞ്ഞ് പുതിയ തിയറി അവതരിപ്പിക്കുന്നവര്‍ മുംബൈ ആക്രമണ കേസ് പ്രതി അജ്മല്‍ കസബ് കയ്യില്‍ രാഖി ധരിച്ചിരുന്നു എന്ന കാര്യം മറക്കരുത്. അത് കൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും’.
Post Your Comments